ജീവിതത്തില്‍ ഒരിക്കലെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാത്ത ഒരു അഭ്യസ്തവിദ്യനും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉണ്ടാകില്ല എന്ന് കരുതുന്നു. ജനനം മുതല്‍ മരണം വരെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടത്തിലും ഫോട്ടോസ്റ്റാറ്റ് എടുക്കാതെ മുന്നോട്ടു പോകാന്‍ പറ്റില്ല. ജനന സര്‍ട്ടിഫിക്കറ്റ് എന്നതില്‍ തുടങ്ങി മരണ സര്‍ട്ടിഫിക്കറ്റ് എത്തുന്നത് വരെ എത്ര എത്ര ഫോട്ടോസ്റ്റാറ്റുകള്‍... പത്താം ക്ലാസ്സ് പാസ് ആയാല്‍ ഫോട്ടോസ്റ്റാറ്റ്, പ്ലസ് ടു കഴിഞ്ഞാല്‍ ഫോട്ടോസ്റ്റാറ്റ്, ഡിഗ്രിക്ക് ശേഷം ഫോട്ടോസ്റ്റാറ്റ്, കല്യാണ സര്‍ട്ടിഫിക്കറ്റ് ഫോട്ടോസ്റ്റാറ്റ്, പാസ്പോര്‍ട്ട് ഫോട്ടോസ്റ്റാറ്റ്, സ്ഥലം വാങ്ങിയാല്‍ ഫോട്ടോസ്റ്റാറ്റ്.... പക്ഷെ അപ്പോഴൊക്കെ എത്ര കോപ്പി വേണം എന്നതായിരുന്നു അടിസ്ഥാനം.
തൃശൂരിലൂടെ ഒന്നു കറങ്ങിയപ്പോള്‍ ഫോട്ടോസ്റ്റാറ്റിന്റെ പുതിയ തലങ്ങള്‍ മനസ്സിലായി... ഇവിടെ നോക്കൂ..


"Rs. 150/- Per Kg". ഇതുകൊണ്ടു നാട്ടുകാര്‍ക്കും കുന്തം ഫോട്ടോസ്റ്റാറ്റിനും നല്ലത് വന്നുചേരട്ടെ എന്നാശംസിക്കുന്നു.