Sunday, October 19, 2008

പ്രേതം



ബൂലോകത്ത് അവിടവിടെ പ്രേതങ്ങളെ പറ്റിയുള്ള പോസ്റ്റുകള്‍ കണ്ടിരുന്നു. ഇതാ ഒരെണ്ണം കൂടി. ഈ പ്രേതം മുകളിലോട്ട് പോയി താഴേക്ക്‌ വന്നപ്പോള്‍ ഇതാ ഇങ്ങിനെ.


Wednesday, October 15, 2008

ബന്ധനങ്ങള്‍


ഉയരം കൂടുന്തോറും ബന്ധനങ്ങളും കൂടുന്നു, അല്ലെങ്കില്‍ ഉയരം കൂടിയ ആ കുഴല്‍ നിലം പതിക്കുമെന്നുറപ്പ്. മനുഷ്യന്റെ കാര്യവും ഇങ്ങിനെ തന്നെ. കടപ്പാടുകളും ഉത്തരവാദിത്തങ്ങളും ഒരുക്കിത്തരുന്ന ബന്ധനങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം.. ജീവിതത്തിന്റെ നിലനില്‍പ്പ്‌ തന്നെയാണ് ആ ബന്ധനങ്ങള്‍




Thursday, September 4, 2008

പ്രതിഫലനങ്ങള്‍


അവ്യക്തവും മനസ്സിലാകാത്തതും ആയ എന്തും വ്യക്തവും മനസ്സിലാകുന്നതും ആയതിന്റെ പ്രതിഫലനങ്ങള്‍ മാത്രം...

Monday, September 1, 2008

ചൊറിയാമ്പുഴു

അറിയാത്ത പിള്ളക്ക് ചൊറിയുമ്പൊ അറിയും...
ചൊറിയാത്ത പിള്ളക്ക് ഇതൊരെണ്ണം മതി.. അറിയാന്‍



Sunday, July 13, 2008

ഫോട്ടോസ്റ്റാറ്റ്

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഫോട്ടോസ്റ്റാറ്റ് എടുക്കാത്ത ഒരു അഭ്യസ്തവിദ്യനും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉണ്ടാകില്ല എന്ന് കരുതുന്നു. ജനനം മുതല്‍ മരണം വരെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടത്തിലും ഫോട്ടോസ്റ്റാറ്റ് എടുക്കാതെ മുന്നോട്ടു പോകാന്‍ പറ്റില്ല. ജനന സര്‍ട്ടിഫിക്കറ്റ് എന്നതില്‍ തുടങ്ങി മരണ സര്‍ട്ടിഫിക്കറ്റ് എത്തുന്നത്‌ വരെ എത്ര എത്ര ഫോട്ടോസ്റ്റാറ്റുകള്‍... പത്താം ക്ലാസ്സ് പാസ് ആയാല്‍ ഫോട്ടോസ്റ്റാറ്റ്, പ്ലസ് ടു കഴിഞ്ഞാല്‍ ഫോട്ടോസ്റ്റാറ്റ്, ഡിഗ്രിക്ക് ശേഷം ഫോട്ടോസ്റ്റാറ്റ്, കല്യാണ സര്‍ട്ടിഫിക്കറ്റ് ഫോട്ടോസ്റ്റാറ്റ്, പാസ്പോര്‍ട്ട് ഫോട്ടോസ്റ്റാറ്റ്, സ്ഥലം വാങ്ങിയാല്‍ ഫോട്ടോസ്റ്റാറ്റ്.... പക്ഷെ അപ്പോഴൊക്കെ എത്ര കോപ്പി വേണം എന്നതായിരുന്നു അടിസ്ഥാനം.

തൃശൂരിലൂടെ ഒന്നു കറങ്ങിയപ്പോള്‍ ഫോട്ടോസ്റ്റാറ്റിന്റെ പുതിയ തലങ്ങള്‍ മനസ്സിലായി... ഇവിടെ നോക്കൂ..



"Rs. 150/- Per Kg". ഇതുകൊണ്ടു നാട്ടുകാര്‍ക്കും കുന്തം ഫോട്ടോസ്റ്റാറ്റിനും നല്ലത് വന്നുചേരട്ടെ എന്നാശംസിക്കുന്നു.

Wednesday, April 16, 2008

തൃശ്ശൂര്‍ പൂരം 2008 ഫോട്ടോസ്

ഏപ്രില്‍ 16, 2008. തൃശ്ശൂര്‍ പൂരം...

ഡിജിറ്റല്‍ ക്യാമെറ എന്ന കുന്ത്രാണ്ടം ഉള്ളതോണ്ട് ആര്‍ക്കും എങ്ങനെയും ഫോട്ടോ എടുക്കാം. അങ്ങിനെ എടുത്ത ചിലതിവിടെ
(അമ്പലം, പന്തല്‍, ചമയം എന്നിവ മാത്രം )

തിരുവമ്പാടി അമ്പലം - ദൃശ്യം ഒന്ന്
തിരുവമ്പാടി അമ്പലം - ദൃശ്യം രണ്ട്

തിരുവമ്പാടി അമ്പലം - ദൃശ്യം മൂന്ന്

തിരുവമ്പാടി അമ്പലം - ദൃശ്യം നാല്

തിരുവമ്പാടി അമ്പലം - ദൃശ്യം അഞ്ച്

തിരുവമ്പാടി പന്തല്‍ - നടുവിലാല്‍
തിരുവമ്പാടി പന്തല്‍ - നടുവിലാല്‍
തിരുവമ്പാടി പന്തല്‍ - നായ്ക്കനാല്‍
(ഇത്തവണ ചെറുതായിപ്പോയി)
തിരുവമ്പാടി ആനച്ചമയം
തിരുവമ്പാടി ആനച്ചമയം
തിരുവമ്പാടി ആനച്ചമയം
തിരുവമ്പാടി ആനച്ചമയം

തിരുവമ്പാടി ആനച്ചമയം

പാറമേക്കാവ് അമ്പലം - ദൃശ്യം ഒന്ന്

പാറമേക്കാവ് അമ്പലം - ദൃശ്യം രണ്ട്

പാറമേക്കാവ് അമ്പലം - ദൃശ്യം മൂന്ന്

പാറമേക്കാവ് അമ്പലം - ദൃശ്യം നാല്

പാറമേക്കാവ് അമ്പലം - ദൃശ്യം അഞ്ച്

പാറമേക്കാവ് പന്തല്‍

പാറമേക്കാവ് പന്തല്‍

പാറമേക്കാവ് ആനച്ചമയം

പാറമേക്കാവ് ആനച്ചമയം

പാറമേക്കാവ് ആനച്ചമയം

പാറമേക്കാവ് ആനച്ചമയം

പാറമേക്കാവ് ആനച്ചമയം

പാറമേക്കാവ് ആനക്കൊട്ടില്‍

ഒന്ന് വിശ്രമിക്കാം...

ആനകളുടെ ഭക്ഷണം.. പട്ട..

ഇതൊരാന.. പാറമേക്കാവിന്റെ

ആനപിണ്ഡം ഇല്ലാത്ത പൂരമുണ്ടോ..

വടക്കുംനാഥന്‍ കിഴക്കേ നട

പാറമേക്കാവ് ഫ്രം കിഴക്കേ നട

പൂരം എക്സിബിഷന്‍

പൂരം എക്സിബിഷന്‍ & കിഴക്കേ നട

അയ്യന്തോള്‍ പൂരം

അയ്യന്തോള്‍ പൂരം ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ "എന്താ മോനേ, നീ ആകെ മെലിഞ്ഞു പോയല്ലോ, എന്നാ നാട്ടില്‍ വന്നെ?" എന്ന കുശലാന്വേഷണവുമായി ദാമു ആശാരി അടുത്ത് വന്നു. മറുപടി പറഞ്ഞു തീരും മുമ്പു ആനകല്‍ അതിന്റെ വഴിക്കു പോയി.. കിട്ടിയത് ആനേടെ മൂട് മാത്രം...